ക്ലർക്ക്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് / മെസഞ്ചർ തുടങ്ങി താത്കാലിക നിയമനം

 ട്രിഡ വഴി നടപ്പിലാക്കുന്ന നഗര സൗന്ദര്യവൽക്കരണ പദ്ധതി പ്രവർത്തനങ്ങൾക്കായി ചുവടെ വിവരിക്കുന്ന തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക


ജോലി ഒഴിവുകൾ 

▪️ഇൻഫ്രാസ്ട്രക്ച്ചർ സ്പെഷ്യലിസ്റ്റ്, ▪️ക്ലർക്ക്, 
▪️കമ്പ്യൂട്ടർ അസിസ്റ്റന്റ്, 
▪️ഓഫീസ് അറ്റൻഡന്റ് / മെസഞ്ചർ 
എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത് വിവിധ യോഗ്യത ഉള്ളവർക്ക് ജോലി അവസരം 

വിദ്യാഭ്യാസ യോഗ്യത, ശമ്പളം, അപേക്ഷാഫാറം തുടങ്ങിയ വിവരങ്ങൾക്ക് ട്രിഡ www.trida.kerala.gov.in എന്ന വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്. click here

വെബ്സൈറ്റ് ലഭിക്കാത്തവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക.കൂടാതെ പ്രവൃത്തി ദിവസങ്ങളിൽ തിരുവനന്തപുരം വഴുതക്കാടുള്ള ട്രിഡ ഓഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ്. 
(ഫോൺ : 0471 – 2722748, 2722238, 2723177) അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂലൈ 6 വൈകിട്ട് അഞ്ചു വരെ.

ലൈബ്രേറിയന്‍ നിയമനം
ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു.

 സ്ഥാപനത്തില്‍ താമസിച്ചു ജോലി ചെയ്യാന്‍ താല്പര്യമുള്ള വനിതകള്‍ക്കാണ് അവസരം. യോഗ്യത- ലൈബ്രറി സയന്‍സില്‍ ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം.

പ്രതിമാസ വേതനം 22000 രൂപ. വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ ജൂണ്‍ 28 നകം ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി- 680307 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0480 2706100.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain