എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു

 തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ജൂൺ 13ന് നാളെ വിവിധ തസ്തികകളിൽ അഭിമുഖം നടക്കുന്നു, താല്പര്യം ഉള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ഓരോ പോസ്റ്റും വായിച്ചു മനസിലാക്കിയ ശേഷം ഇന്റർവ്യൂ വഴി ജോലി നേടുക.


അസിസ്റ്റന്റ് ബിസിനസ്

മാനേജർ(സ്ത്രീകൾ/പുരുഷന്മാർ), ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ (സ്ത്രീകൾ/പുരുഷന്മാർ), സ്റ്റുഡന്റ് കൗൺസിലർ (സ്ത്രീകൾ), ഡിജിറ്റൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് (സ്ത്രീകൾ/പുരുഷന്മാർ), എസ്ഇഒ എക്‌സിക്യൂട്ടീവ് (സ്ത്രീകൾ/പുരുഷന്മാർ) എന്നീ തസ്തികകളിലാണ് അഭിമുഖം.
▪️പ്രായപരിധി 35 വയസ്. 
പ്രവർത്തി പരിചയം ഉള്ളവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

അസിസ്റ്റന്റ് ബിസിനസ് മാനേജർ, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ, സ്റ്റുഡന്റ് കൗൺസിലർ എന്നീ തസ്തികകൾക്ക് ബിരുദവും ഡിജിറ്റൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് , എസ്ഇഒ എക്‌സിക്യൂട്ടീവ് എന്നീ തസ്തികകൾക്ക് ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.

കൂടുതൽ വിവരങ്ങൾക്കായ് ചുവടെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപെടുക phone number ; 0471 299 2609 ,8921916220

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain