വനഗവേഷണ സ്ഥാപനത്തില്‍ ജോലി നേടാൻ അവസരം.

പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തില്‍ മുള ഇനങ്ങളുമായി ബന്ധപ്പെട്ട മൂന്ന് വര്‍ഷത്തെ ഗവേഷണ പദ്ധതിയിലേക്ക് പ്രൊജക്ട് ഫെലോയെ താല്‍ക്കാലികമായി നിയമിക്കുന്നു.
യോഗ്യത - എം.എസ്.സി ബോട്ടണി/ ജെനറ്റിക്‌സ് ആന്‍ഡ് പ്ലാന്റ് ബ്രീഡിങില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം.
തന്മാത്ര മാര്‍ക്കിങ്ങിലും, ജനിതക വൈവിധ്യ പഠനത്തിലും, വനമേഖലയില്‍ ഫീല്‍ഡ് വര്‍ക്ക് ചെയ്തുള്ള പ്രവൃത്തിപരിചയം അഭികാമ്യം.

പ്രതിമാസ ഫെലോഷിപ്പ് തുക - 22000 രൂപ.

2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്.
പട്ടികജാതി - പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും വയസിളവ് ലഭിക്കും.

താല്‍പര്യമുള്ളവര്‍ ജൂണ്‍ 21ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain