തൊടുപുഴ നഗരസഭാ ആറാം വാര്‍ഡിലേക്ക് ആശ പ്രവര്‍ത്തകയെ തെരഞ്ഞെടുക്കുന്നു. ജൂൺ 14 നു രാവിലെ 11 നു തൊടുപുഴ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖ പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം ജോലി നേടുക. പരമാവധി ഷെയർ കൂടി ചെയ്യുക.
▪️അപേക്ഷര്‍ ആറാംവാര്‍ഡില്‍ സ്ഥിരതാമസക്കാരും വിവാഹിതയും ആയിരിക്കണം.
▪️കൂടാതെ 25 നും 45നും ഇടയില്‍ പ്രായം ഉള്ളവരും പത്താം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യത ഉള്ളവരും ആശയവിനിമയശേഷിയും നേത്യത്വപാടവവും സമൂഹത്തില്‍ വിവേചനരഹിതമായി പെരുമാറാന്‍ കഴിയുന്ന വ്യക്തിയും ആയിരിക്കണം.
▪️ആറാംവാര്‍ഡില്‍ നിന്നും അപേക്ഷകര്‍ ഇല്ലാത്ത സാഹചര്യത്തില്‍ തൊടുപുഴ നഗരസഭാ പരിധിയില്‍ താമസിക്കുന്ന മറ്റുള്ളവരെ പരിഗണിക്കുന്നതായിരിക്കും.
താല്പര്യമുള്ളവര്‍ ജൂൺ 13 വൈകീട്ട് മൂന്നു മണിക്കു മുമ്പായി അപേക്ഷ ആശുപത്രി ഓഫീസില്‍ സമർപ്പിക്കണം.