കേരള വന ഗവേഷണ സ്ഥാപനത്തിൽ ജോലി നേടാം.

പീച്ചി (തൃശൂർ) കേരള വന ഗവേഷണ സ്ഥാപനത്തിൽ 2025 ഡിസംബർ 31 വരെ കാലാവധിയുള്ള (പ്രോജക്ട് ആവശ്യകത അടിസ്ഥാനമാക്കി നീട്ടാവുന്നതാണ്) സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് ഫെലോ താത്കാലിക ഒഴിവുണ്ട്.
ഇതിലേക്ക് നിയമിക്കുന്നതിന് ജൂൺ 28ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടത്തും.

ഒഴിവ്: 1
യോഗ്യത: MSc ബോട്ടണി

അഭികാമ്യം: ഫീൽഡ് ബോട്ടണി/മെഡിസിനൽ പ്ലാൻ്റ്/സീഡ് സയൻസ് എന്നിവയിൽ പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം

പ്രായപരിധി: 36 വയസ്സ്
ഫെല്ലോഷിപ്പ്: 22,000 രൂപ

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


🔰കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല ( KUFOS),എറണാകുളം സ്വിമ്മിംഗ് ഇൻസ്ട്രക്ടർ (നീന്തൽ പരിശീലകർ) ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു

ഒഴിവ്: 10

യോഗ്യത
1. ഏതെങ്കിലും വിഷയത്തിൽ ബിരുദം
2. ദേശീയ അല്ലെങ്കിൽ സംസ്ഥാന നീന്തൽ അസോസിയേഷനുകൾ നൽകുന്ന സ്പോർട്സ് കോച്ചിംഗ് (നീന്തൽ)/കോച്ചിംഗ് സർട്ടിഫിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സ്

അഭികാമ്യം : നീന്തൽ മത്സരത്തിലെ നേട്ടങ്ങൾ/CPR അല്ലെങ്കിൽ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കേഷൻ.

പ്രായപരിധി: 45 വയസ്സ്
ശമ്പളം: 50,000 രൂപ വരെ
ഇന്റർവ്യൂ തീയതി: ജൂൺ 28
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain