Govt Job Interview Details
നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍, JPHN തസ്തികയില്‍ ഒഴിവ്. യോഗ്യതയുള്ളവർ ജൂൺ അഞ്ചിന് രാവിലെ 11 മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം,താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടർ
ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ, ഉബുണ്ടു സോഫ്റ്റ് വെയറില്‍ പരിജ്ഞാനമാണ് കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറുടെ യോഗ്യത.
ലൈബ്രേറിയൻ
ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസിഡ് ലൈബ്രറിയില്‍ പ്രവര്‍ത്തിപരിചയവുമുള്ളവര്‍ക്ക് ലൈബ്രേറിയന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
JPHN
എസ്.എസ്.എല്‍.സി, ജി.എന്‍.എം-എ.എന്‍.എം, ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്, കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ ജൂണ്‍ അഞ്ചിന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ -8075441167
