പരീക്ഷ ഇല്ലാതെ സർക്കാർ സ്ഥാപനങ്ങളിൽ നേടാവുന്ന ജോലി ഒഴിവുകൾ.

പരീക്ഷ ഇല്ലാതെ സർക്കാർ സ്ഥാപനങ്ങളിൽ നേടാവുന്ന ജോലി ഒഴിവുകൾ.
🔰ഇടുക്കി: അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ പരിധിയിലുള്ള മൂന്നാര്‍ എം ആര്‍ എസ് വിവിധ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്‍സ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു.

വ്യക്തിത്വ വികസനം സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിംഗ് നല്‍കുക , കരിയര്‍ ഗൈഡന്‍സ് നല്‍കുക എന്നതാണ് ചുമതല.

യോഗ്യത എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യൂ(സ്റ്റുഡന്‍സ് കൗണ്‍സലിംഗ് നേടിയവരായിരിക്കണം)/എം.എസ്.സി സൈക്കോളജി കൗണ്‍സലിംഗ് സര്‍ട്ടിഫിക്കറ്റ്/ കൗണ്‍സലിംഗ് രംഗത്ത് മുന്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന.

പ്രായപരിധി 2024 ജനുവരി 1ന് 25നും 45 നും മധ്യേ. രണ്ട് ഒഴുവുകളിലേക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 2 രാവിലെ 10.30ന് അടിമാലി ട്രൈബല്‍ ഡെവലപ്പമെന്റ് ഓഫീസില്‍ നടക്കും.

താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ഫിക്കറ്റുകള്‍(അസ്സല്‍), പകര്‍പ്പുകള്‍, മേല്‍വിലാസം തെളിയിക്കുന്ന രേഖ, ഫോട്ടോ, ഐ.ഡി കാര്‍ഡ് എന്നിവ സഹിതം ജൂലൈ 2 ന് രാവിലെ 10.30 മണിക്ക് ഹാജരാകണം.

🔰മലപ്പുറം:മങ്കട ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മന്റ്, ബുക്ക് കീപ്പിങ്, കമ്പ്യൂട്ടര്‍ വിഷയങ്ങള്‍ പഠിപ്പിക്കുവാനായി താത്കാലിക അധ്യാപകരെ നിയമിക്കുന്നു.
മണിക്കൂർ അടിസ്ഥാനത്തിലാണ് വേതനം.അംഗീകൃത ഹോട്ടൽ മാനേജ്‌മൻ്റ് ഡിഗ്രി / ഡിപ്ലോമയും പ്രവൃത്തി പരിചയവുമാണ് ഹോട്ടല്‍ മാനേജ്മെന്റ് അധ്യാപക തസ്തികയുടെ യോഗ്യത.
ജൂണ്‍ 26 രാവിലെ 10 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തും.

🔰മലപ്പുറം: പുതുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് ബ്രാഞ്ചില്‍ ട്രേഡ്സ്മാൻ ഇന്‍ കമ്പ്യൂട്ടർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
ഐ.ടി.ഐ/ ടി.എച്ച്.എസ്.എല്‍.സി/ വി.എച്ച്.എസ്.ഇ/ കെ.ജി.സി.ഇ ആണ് യോഗ്യത. ജൂണ്‍ 25 ന് രാവിലെ 10 ന് അഭിമുഖം നടക്കും.

🔰കണ്ണൂർ: ഇരിട്ടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ പ്രര്‍ത്തിക്കുന്ന ഇരിട്ടി, വയത്തൂര്‍, വെളിമാനം പ്രീ മെട്രിക് ഹോസ്റ്റലുകളിലേക്ക് കുക്കര്‍, വാച്ച് വുമണ്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
പ്രായപരിധി 18 -45നും ഇടയില്‍.

കുക്ക് തസ്തികക്ക് എട്ടാം ക്ലാസും, പ്രവൃത്തി പരിചയവുമാണ് യോഗ്യത. വാച്ച് വുമണിന് എസ് എസ് എല്‍സി.
യോഗ്യതയുള്ള സ്ത്രീകളായ ഉദേ്യാഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 25ന് രാവിലെ 10.30ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.

🔰മലപ്പുറം ജില്ലയിലെ ഒരു അർദ്ധ സർക്കാ൪ സ്ഥാപനത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ എൽ.സി/എ.ഐ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവുണ്ട്.

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള കൊമേഴ്സിലോ മാത്തമാറ്റിക്സിലോ ഉള്ള ബിരുദം, സമാന തസ്തികയിലുള്ള ഒരു വ൪ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ സ്കിൽസ് & കമ്മാ൯ഡ് ഓൺ ടാലി എന്നിവയാണ് യോഗ്യത.

2024 ജനുവരി 1ന് 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
വയസിൽ ഇളവ് ബാധകമല്ല.
ശമ്പളം 21175 രൂപ.
നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജൂലൈ ആറിനകം പേര് രജിസ്റ്റർ ചെയ്യണം.നിശ്ചിത സാമുദായിക സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ തുറന്ന മത്സര വിഭാഗത്തിൽ നിന്നും പരിഗണിക്കാവുന്നതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain