ഖാദി നെയ്ത്തു കേന്ദ്രത്തില്‍ നെയ്ത്തു ജോലി നേടാൻ അവസരം

മണിയാറന്‍കുടിയിലെ ഖാദി നെയ്ത്തു കേന്ദ്രത്തില്‍ നെയ്ത്തു ജോലി ചെയ്യുന്നതിന് താല്‍പ്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സ്റ്റെപ്പന്റോടുകൂടിയ പരിശീലനത്തിന്‌ശേഷം വേതന നിരക്കില്‍ ജോലി നല്‍കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇ എസ് ഐ, ക്ഷേമനിധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.

താല്‍പ്പര്യമുള്ളവര്‍ വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ എന്നിവ സഹിതം ജുലൈ 5 നകം നേരിട്ടോ തപാല്‍ മുഖേനയോ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ഇടുക്കി, തൊടുപുഴ എന്ന വിലാസത്തില്‍ നല്‍കുക.
പ്രാദേശികവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും

🔰സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാനപൗൾട്രി വികസന കോർപ്പറേഷന്റെ പേട്ടയിൽ പ്രവർത്തിക്കുന്ന കെപ്കോ റസ്റ്റോറന്റിൽ കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി തസ്തികയിലേക്ക് കരാർ നിയമനത്തിന് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
++++++++
ഒഴിവ്: 1
യോഗ്യത: B Com
പരിചയം: ഒരു വർഷം
പ്രായം: 18 - 30 വയസ്സ്
സ്റ്റൈപ്പൻഡ്: 18,000 രൂപ

തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ജൂലൈ 5.വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain