പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം

 പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം



സ്വകാര്യ സ്ഥാപനങ്ങളിലെ 100 ഒഴിവുകളിലേക്ക് മുവാറ്റുപുഴ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – മോഡല്‍ കരിയര്‍ സെന്ററില്‍ ജൂണ്‍ 26ന് അഭിമുഖം സംഘടിപ്പിക്കും. പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ അല്ലങ്കില്‍ ഐടിഐ (ഇലക്ട്രിഷ്യന്‍, വെല്‍ഡര്‍ ), ഏതെങ്കിലും ഡിഗ്രി, ബിബിഎ /എംബിഎ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സര്‍ട്ടിഫിക്കേഷന്‍, ബിടെക് ധഇലക്ട്രിക്കല്‍ വിത്ത് പ്രൊജക്റ്റ് മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍പ, നെറ്റ്വര്‍ക്ക് എഞ്ചിനീയര്‍ ധ വിത്ത് സി സി എന്‍ എ സര്‍ട്ടിഫിക്കേഷന്‍, സിസിടിവി ആന്റ് കമ്പ്യൂട്ടര്‍ ടെക്‌നിഷ്യന്‍, ഓട്ടോമേഷന്‍ എഞ്ചിനീയര്‍ ഓട്ടോമേഷന്‍ സര്‍ട്ടിഫിക്കേഷന്‍ ഇന്‍ നെറ്റ്‌വര്‍ക്കിങ് ആന്റ് ഇലക്ട്രിക്കല്‍ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കു പങ്കെടുക്കാം. താല്പര്യമുള്ളവര്‍ contactmvpamcc@gmail.com- ല്‍ രജിസ്റ്റര്‍ ചെയുക. ഫോണ്‍:0485-2814960.

മള്‍ട്ടിപര്‍പസ് വര്‍ക്കര്‍ ഒഴിവ് എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ പാറക്കെട്ട് ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ മള്‍ട്ടി പര്‍പസ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ജനറല്‍ നഴ്‌സിങ്, ബി എസ് സി നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40വയസ്. താല്‍പര്യമുള്ളവര്‍ ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04902 350475.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ഓഫീസിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഫോര്‍ പി.എം.എം.വി.വൈ വര്‍ക്ക്‌സ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായം 18 നും 40 നും മദ്ധ്യേ. ഡാറ്റ മാനേജ്‌മെന്റ്, ഡോക്യുമെന്റേഷന്‍, വെബ് ബെയ്‌സ്ഡ് റിപ്പോര്‍ട്ടിംഗ് തുടങ്ങിയവയില്‍ 3 വര്‍ഷത്തെ ജോലി പരിചയം. ഉദ്യോഗര്‍ത്ഥികള്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 28 ന് രാവിലെ 10 ന് അയ്യന്തോള്‍ സിവില്‍ സ്‌റ്റേഷനിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain