ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ മള്‍ട്ടി പര്‍പസ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം

എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ പാറക്കെട്ട് ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ മള്‍ട്ടി പര്‍പസ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.ജനറല്‍ നഴ്‌സിങ്, ബി എസ് സി നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 40വയസ്.
താല്‍പര്യമുള്ളവര്‍ ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

🔰കോട്ടയം: സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ കനോയിങ് ആൻഡ് കയാക്കിങ്, റോവിങ്ങ്, ഫുട്ബോൾ, ഹോക്കി, ബാസ്‌കറ്റ് ബോൾ, ആർച്ചറി, വോളിബോൾ എന്നീ കായിക ഇനങ്ങളിൽ.


 ഒഴിവുള്ള പരിശീലക തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 26ന് രാവിലെ 10 മണിക്ക് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

എൻ.ഐ.എസ് ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ സായി സർട്ടിഫിക്കറ്റ് കോഴ്‌സ് പാസായ ഉദ്യോഗാർത്ഥികളെ പരിശീലകരായി പരിഗണിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain