1) ഇടുക്കി പൈനാവിലെ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ലൈബ്രേറിയൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികകളിൽ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാകും നിയമനം. ലൈബ്രറി സയൻസിൽ ബിരുദമുള്ളവർക്ക് ലൈബ്രേറിയൻ തസ്തികയിലേക്ക് അപേക്ഷിക്കാം.കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിലെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. വാക്ക് ഇൻ ഇന്റർവ്യൂ ജൂൺ 14 വെള്ളിയാഴ്ച രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടക്കും.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിൽ നഴ്സിംഗ് കൗൺസിൽ അംഗീകരിച്ച എ .എൻ .എം /കേരളം നേഴ്സ് ആൻഡ് മിഡ് വൈഫറി കൗൺസിൽ അംഗീകരിച്ച ഹെൽത്ത് വർക്കേഴ്സ് സർട്ടിഫിക്കറ്റും നഴ്സിംഗ് കൌൺസിൽ രെജിസ്ട്രേഷനും /ജി .എൻ .എം /ബി .എസ് .സി നഴ്സിംഗ് ഇവയിൽ ഏതെങ്ങിലും യോഗ്യത ഉള്ളവരും പട്ടിക വർഗ വിഭാഗത്തിൽ പെട്ടവരുമായിരിക്കണം .പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കുന്നതായിരിക്കും. വാക്ക് ഇൻ ഇന്റർവ്യൂ ജൂൺ 14 വെള്ളിയാഴ്ച രാവിലെ 12ന് സ്‌കൂൾ ഓഫീസിൽ നടക്കും.
താല്പര്യമുള്ളവർ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, സർട്ടിഫിക്കറ്റ് ,പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് , പകർപ്പുകൾ എന്നിവ സഹിതം എത്തേണ്ടതാണ്.
2) പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലേക്ക് ഫുള്‍ ടൈം സ്വീപ്പറായി താത്കാലികമായി ജോലി ചെയ്യുതിന് ആളെ ആവശ്യമുണ്ട്. അപേക്ഷകര്‍ കുറഞ്ഞത് ഏഴാം ക്ലാസ് പാസായിരിക്കേണ്ടതും ജോലി ചെയ്യുതിന് ശാരീരിക ക്ഷമത ഉള്ളവരും ആയിരിക്കണം. സമീപ പ്രദേശത്തുള്ളവര്‍ക്കും പട്ടികജാതി വിഭാഗക്കാര്‍ക്കും മുന്‍ഗണന.താത്പര്യമുള്ളവര്‍ ജൂണ്‍ 15 ന് രാവിലെ 11 ന് കീഴ്മാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം.
3) മേപ്പാടി, പിണങ്ങോട് പ്രീമെട്രിക് ഹോസ്റ്റലുകളില്‍ (ആണ്‍) പാര്‍ട്ട് ടൈം ട്യൂട്ടര്‍ തസ്തികയില്‍ ഒഴിവ്. ഗണിതം, ഇംഗ്ലീഷ്, സയന്‍സ് വിഷയങ്ങളില്‍ ബി.എഡ് ബിരുദമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖയുമായി ജൂണ്‍ 10 ന് വൈകിട്ട് മൂന്നിന് മേപ്പാടി ജി.എച്ച്.എസ്.എസ്, മുണ്ടേരി ജി.വി.എച്ച്. എസ്. സ്‌കൂളുകളില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് എത്തണം. മേപ്പാടി ഗ്രാമപഞ്ചായത്ത്, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.