കേരള ഹൈക്കോടതി ഓഫീസ് അറ്റന്‍ഡന്റ് ജോലി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു,പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് ഈ ജോലി നേടാനായി ഓൺലൈൻ വഴി അപേക്ഷിക്കാൻ സാധിക്കും, ആകെ 34 ഒഴിവുകൾ ആണ് വന്നിട്ടുള്ളത്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.ജൂണ്‍ 5 മുതല്‍ 2024 ജൂലൈ 2 വരെ അപേക്ഷിക്കാം.
ജോലി സ്ഥലം : കേരള ഹൈക്കോടതി
ജോലി : പേര് ഓഫീസ് അറ്റന്‍ഡന്റ്
ഒഴിവുകൾ : 34എണ്ണം
ജോലി സ്ഥലം: All Over Kerala
ശമ്പളം : Rs.23,000 -50,200/-
അപേക്ഷ രീതി : ഓണ്‍ലൈന്‍
അവസാന തിയതി: 2024 ജൂലൈ 2
പ്രായ പരിധി വിവരങ്ങൾ?
ഓഫീസ് അറ്റന്‍ഡന്റ് പ്രായ പരിധി 02/01/1998 നും 01/01/2006 നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത?
ഓഫീസ് അറ്റന്‍ഡന്റ് ആവാൻ പത്താം ക്ലാസ്സ് പാസാകണം എന്നാല്‍ ഡിഗ്രി ഉണ്ടാവാന്‍ പാടില്ല.
എങ്ങനെ ജോലിക്കായ് അപേക്ഷിക്കാം?
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി തന്നെ അപേക്ഷിക്കാം.പരമാവധി ഷെയർ ചെയ്യൂ.