കേന്ദ്ര സർക്കാരിൻ്റെ വിവിധ വകുപ്പുകളിലെ 17727 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു: SSC CGL 2024

 Staff Selection Commission 2024 Combined Graduate Level Examination
വിവിധ മന്ത്രാലയങ്ങൾ / വകുപ്പുകൾ / ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഓർഗനൈസേഷനുകൾ, വിവിധ ഭരണഘടനാ സ്ഥാപനങ്ങൾ / നിയമാനുസൃത ബോഡികൾ / ട്രിബ്യൂണലുകൾ മുതലായവയിലെ വിവിധ ഗ്രൂപ്പ് ‘ബി’, ഗ്രൂപ്പ് ‘സി’ തസ്തികകൾ നികത്തുന്നതിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2024 കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (Staff Selection Commission 2024 Combined Graduate Level Examination) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം.


സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2024 കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ – ഒഴിവുകൾ

  • അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ,
  • ഇൻകം ടാക്‌സ് ഇൻസ്‌പെക്ടർ,
  • ഇൻസ്‌പെക്ടർ ഓഫ് ഇൻകം ടാക്‌സ്,
  • ഇൻസ്‌പെക്ടർ,
  • അസിസ്റ്റൻ്റ് എൻഫോഴ്‌സ്‌മെൻ്റ് ഓഫീസർ,
  • സബ് ഇൻസ്പെക്ടർ, എക്സിക്യൂട്ടീവ് അസിസ്റ്റൻ്റ്,
  • റിസർച്ച് അസിസ്റ്റൻ്റ്,
  • ഡിവിഷണൽ അക്കൗണ്ടൻ്റ്,
  • ജൂനിയർ ഇൻ്റലിജൻസ് ഓഫീസർ,
  • ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ,
  • ഓഡിറ്റർ,
  • അക്കൗണ്ടൻ്റ്,
  • അപ്പർ ഡിവിഷൻ ക്ലർക്ക്,
  • ടാക്സ് അസിസ്റ്റൻ്റ്

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2024 കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ – ഒഴിവ്,
  •  യോഗ്യത, പ്രായപരിധി, ഫീസ്, ശമ്പളം
  • അടിസ്ഥാന യോഗ്യത: ബിരുദം
  • ഒഴിവുകൾ: 17727 എണ്ണം
  • പ്രായപരിധി: 32 വയസ്സ്, ( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
  • ശമ്പളം: ₹25,500 – ₹1,42,400 രൂപ
  • അപേക്ഷ ഫീസ് : വനിതകൾ/ SC/ ST/ PwBD/ ESM: ഇല്ല, മറ്റുള്ളവർ: 100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2024 ജൂലൈ 24ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain