വയനാട് : പടിഞ്ഞാറത്തറ പഞ്ചായത്തിലെ അങ്കണവാടികളി ലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ മറ്റ് ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം നാളെ വൈകുന്നേരം 3 മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കുക.
ജൂലൈ 16 ന് വൈകുന്നേരം മൂന്നിനകം അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് കല്‍പ്പറ്റ ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ നമ്പർ : 04936207014
🛑താത്ക്കാലിക അധ്യാപക ഇന്റർവ്യൂ
കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് ഒഴിവിൽ താത്ക്കാലിക നിയമനം നടത്തും. 18 ന് രാവിലെ 10 മണിക്ക് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9947130573, 9744157188 എന്നീനമ്പറുകളിൽ വിളിക്കുക.
🛑 ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ്സ്മാന്‍ നിയമനം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ഒഴിവുളള ഡമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്കും, മെക്കാനിക്കല്‍ വിഭാഗത്തില്‍ ഒഴിവുളള ട്രേഡ്‌സ്മാന്‍ (സ്മിത്തി) തസ്തികയിലേക്കും താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ഇലക്‌ട്രോണിക്‌സ് എന്‍ഞ്ചിനീയിറിങ് വിഭാഗത്തില്‍ ഡിപ്‌ളോമയാണ് ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്കുളള യോഗ്യത. ഐ.ടി.ഐ (സ്മിത്തി) യാണ് ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കുളള യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 18 ന് രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.
