കേരള സര്‍ക്കാരിന്റെ കീഴില്‍ വിനോദസഞ്ചാരവകുപ്പിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.ജൂണ്‍ 13 മുതല്‍ 2024 ജൂലൈ 5 വരെ അപേക്ഷിക്കാം.
കേരള ടൂറിസം വകുപ്പ് ഇപ്പോള്‍ ഹൗസ് കീപ്പിങ് സ്റ്റാഫ്, കുക്ക്, റിസപ്ഷനിസ്റ്റ്, കിച്ചൺ മേറ്റി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ഹൗസ് കീപ്പിങ് സ്റ്റാഫ്, കുക്ക്, റിസപ്ഷനിസ്റ്റ്,കിച്ചൺ മേറ്റി പോസ്റ്റുകളില്‍ ഓൺലൈൻ അപേക്ഷിക്കാം.
ജോലി ഒഴിവുകൾ?
ഹൗസ് കീപ്പിങ് സ്റ്റാഫ്, കുക്ക്, റിസപ്ഷനിസ്റ്റ്, കിച്ചൺ മേറ്റി
▪️ശമ്പളം Rs.15,000 – 35,000
▪️പ്രായ പരിധി: 18-36
ഹൗസ് കീപ്പിങ് സ്റ്റാഫ്
🔰എസ്.എസ്.എൽ.സി/ തത്തുല്യം
🔰കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഹോട്ടൽ അക്കൊമഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചിരിക്കണം.
അല്ലെങ്കിൽ
🔰കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽനിന്ന് ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷനിൽ ഒരുവർഷ ഡിപ്ലോമയോ പി.ജി. ഡിപ്ലോമയോ വിജയിച്ചിരിക്കണം.
🔰2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിന് മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ ഹൗസ് കീപ്പിങ്ങിൽ 6 മാസത്തെ പ്രവൃത്തിപരിചയം.
ജോലി : കുക്ക്
🔰എസ്.എസ്.എൽ.സി/ തത്തുല്യം.
🔰കേരള സർക്കാരിൻ്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽനിന്ന് കുക്കറി/ ഫുഡ് പ്രൊഡക്ഷനിൽനിന്ന് ഒരു വർഷ ഡിപ്ലോമ വിജയിച്ചിരിക്കണം.
🔰2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിന് മുകളിലുള്ളതോആയ ഹോട്ടലുകളിൽ കുക്ക്/ അസി.കുക്ക് ആയി 2 വർഷ പ്രവൃത്തിപരിചയം
ജോലി : റിസപ്ഷനിസ്റ്റ്
🔰പ്രീ ഡിഗ്രി/ പ്ലസ് ടു പാസായിരിക്കണം.
🔰കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഫ്രണ്ട് ഓഫീസ് ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം.
🔰2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിന് മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റൻ്റ്/ റിസപ്ഷനിസ്റ്റായി 2 വർഷ പ്രവൃത്തിപരിചയം.
ജോലി : കിച്ചൺ മേറ്റി
🔰എസ്.എസ്.എൽ.സി/ തത്തുല്യം.
🔰കേരള സർക്കാരിൻ്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒരുവർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
🔰2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിന് മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസി. കുക്കായി ഒരുവർഷ പ്രവൃത്തിപരിചയം
അപേക്ഷ തപാലായി അയയ്ക്കണം
വിലാസം:
The Regional Joint Director,
Office of the Regional Joint Director,
Civil Station, Kozhikode – 673020.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 5 (5PM)
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക 👇
പരമാവധി ജോലി അന്വേഷിക്കുന്ന ആളുകളിലേക്ക് ഷെയർ ചെയ്യുക