യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം,മാനേജ്‌മെന്റ് ട്രെയിനി നിയമനം

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഐ.റ്റി.ഡി.പി ഓഫീസ്, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ്, ട്രൈബല്‍ എക്‌സ്‌ററന്‍ഷന്‍ ഓഫീസ് എന്നിവടങ്ങളില്‍ മാനേജ്‌മെന്റ് ട്രെയിനിമാരെ നിയമിക്കുന്നു.യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
▪️ജില്ലയില്‍ 36 ഒഴിവുകളാണുള്ളത്. എസ്.എസ്.എല്‍. പാസ്സായവര്‍ക്ക് അപേക്ഷിക്കാം. 

▪️ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. 

▪️2024 ജനവുരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 35 വയസ്സ് കവിയാത്തവരുമായിരിക്കണം.

▪️ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. 

▪️വയനാട് ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടിക വര്‍ഗ്ഗ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. 

വൈത്തിരി താലൂക്കിലുളളവര്‍ കല്‍പ്പറ്റ ഐ.റ്റി.ഡി.പി, ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസിലും മാനന്തവാടി താലൂക്കിലുള്ളവര്‍ ടി.ഇ, ടി.ഡി ഓഫീസുകളിലും സുല്‍ത്താന്‍ ബത്തേരി താലൂക്കിലുള്ളവര്‍ ടി.ഇ, ടി.ഡി ഓഫീസുകളിലും അപേക്ഷ നല്‍കണം. 
പരിശീലന കാലയളവില്‍ പ്രതിമാസം 10000 രൂപ ഹോണറേറിയം ലഭിക്കും

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain