കേരള സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകൾ

 കേരളത്തിൽ വിവിധ ജില്ലകളിലായി വന്നിട്ടുള്ള നിരവധി സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകളാണ് ചുവടെ നൽകിയിരിക്കുന്നത്, ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാവുന്നതാണ്, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ഓരോ ജോലി ഒഴിവുകളും വ്യക്തമായി വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.


ബസ് ഡ്രൈവർ ഒഴിവ്

ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ ദിവസ വേതന അടിസ്ഥാനത്തിൽ ബസ് ഡ്രൈവർ (ഹെവി) കം ക്ളീനർ തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു.

10 വർഷത്തെ മുൻപരിചയവും, 30 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ, മുൻ പരിചയം തെളിയിക്കുന്ന സർട്ടിഫിക്കേറ്റ് , പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 11 വ്യാഴം രാവിലെ പത്തിന് കോളജ് ആഫീസിൽ അഭിമുഖത്തിനായി എത്തേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 04862-232477,233250

പാലിയേറ്റീവ് നഴ്സ് ‍ നിയമനം
മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിലെ പ്രൈമറി പരിരക്ഷാ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തിൽ പാലിയേറ്റീവ് നഴ്സ‌ിനെ നിയമിക്കുന്നു. ജി.എന്‍.എം/ ബി.എസ്.സി നഴ്സിങ്, ബി.സി.സി.പി.എന്‍ ആണ് യോഗ്യത.

താൽപര്യമുള്ള ഉദ്യോഗാർഥികൾ  ജൂലൈ 17 ന് രാവിലെ 11 മണിക്ക് മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റകളുമായി ഹാജരാവണം.

താത്കാലിക നിയമനം

കേരള വാട്ടർ അതോറിറ്റി ഹെഡ് വർക്ക് സബ് ഡിവിഷൻ, ഇരിക്കൂർ, പെരുവളത്തുപറമ്പയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹെൽപർമാരുടെ ഒഴിവിലേക്ക് വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി, ഇരിക്കൂർ, പടിയൂർ, മലപ്പട്ടം  എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ജൂലൈ 12 ന് മുമ്പായി അപേക്ഷ നൽകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.ഫോൺ: 0497 2700069.

ഡോക്ടര്‍ നിയമനം
മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിലെ നൈറ്റ് ഒ.പിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു.

തസ്തികയ്ക്ക് ആവശ്യമായ നിശ്ചിത യോഗ്യതയുള്ള 65 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾക്കായി ജൂലൈ 10 ന് രാവിലെ 10.30 ന് സാമൂഹികാര്യോ കേന്ദ്രത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.   കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.

താത്‌കാലിക ഒഴിവ്

മങ്കട ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മന്റ് കോഴ്സുകളിലെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുവാൻ താത്കാലിക അധ്യാപകരെ നിയമിക്കുന്നു.

മണിക്കൂർ വേതനാടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത ഹോട്ടൽ മാനേജ്‌മന്റ്റ് ഡിഗ്രി /ഡിപ്ലോമയുംപ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവർ ജൂലൈ 16 ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി foodcraftpmna@gmail.com എന്ന വിലാസത്തിൽ അപേക്ഷ സമര്‍പ്പിക്കണം.കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04933 295733, 9645078880. ഇ.മെയില്‍: foodcraftpmna@gmail.com.

മാനേജ്‌മെന്റ് ട്രെയിനി നിയമനം

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഐ.റ്റി.ഡി.പി ഓഫീസ്, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ്, ട്രൈബല്‍ എക്‌സ്‌ററന്‍ഷന്‍ ഓഫീസ് എന്നിവടങ്ങളില്‍ മാനേജ്‌മെന്റ് ട്രെയിനിമാരെ നിയമിക്കുന്നു. വയനാട് ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടിക വര്‍ഗ്ഗ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. ജില്ലയില്‍ 36 ഒഴിവുകളാണുള്ളത്.

എസ്.എസ്.എല്‍. പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. 2024 ജനവുരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 35 വയസ്സ് കവിയാത്തവരുമായിരിക്കണം. ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

വൈത്തിരി താലൂക്കിലുളളവര്‍ കല്‍പ്പറ്റ ഐ.റ്റി.ഡി.പി, ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസിലും മാനന്തവാടി താലൂക്കിലുള്ളവര്‍ ടി.ഇ, ടി.ഡി ഓഫീസുകളിലും സുല്‍ത്താന്‍ ബത്തേരി താലൂക്കിലുള്ളവര്‍ ടി.ഇ, ടി.ഡി ഓഫീസുകളിലും അപേക്ഷ നല്‍കണം. പരിശീലന കാലയളവില്‍ പ്രതിമാസം 10000 രൂപ ഹോണറേറിയം ലഭിക്കും. ഫോണ്‍ 04936 202232

വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ജാഗ്രതാ സമിതി കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ വുമണ്‍ സ്റ്റഡീസ്, , സൈക്കോളജി, , സോഷ്യോളജി എന്നീ വിഷയത്തില്‍ ബിരുദമുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 20 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും.

താത്കാലിക നിയമനം

ജില്ലയിൽ ദേശീയ പാത ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ആർബിട്രേഷൻ സെക്ഷനിൽ  ആർബിട്രേഷൻ അസിസ്റ്റൻ്റ് ,  ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക് തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. ഇതിലേക്കുള്ള പാനലിൽ ഉൾപ്പെടുത്തുന്നതിന് താല്പര്യമുള്ളവരിൽ നിന്ന്  അപേക്ഷ ക്ഷണിച്ചു.

ആർബിട്രേഷൻ അസി: തസ്തികയിലേക്ക്  റിട്ട: ഡെപ്യൂട്ടി കലക്ടർക്ക് അപേക്ഷിക്കാം.

റവന്യൂ വകുപ്പിൽ നിന്ന് റിട്ടയർ ചെയ്ത ജൂനിയർ സൂപ്രണ്ട്/ വാല്വേഷൻ അസിസ്റ്റന്റ് ഭൂമി ഏറ്റെടുക്കൽ ( ജൂനിയർ സൂപ്രണ്ട് ) റവന്യു വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത എൽഡി / യുഡി ക്ലാർക്കുമാർ-- ഭൂമി ഏറ്റെടുക്കൽ ( ക്ലാർക്ക്) എന്നിവയാണ് യോഗ്യത. സ്യൂട്ട് സെക്ഷനുകളിലെ പ്രവർത്തനവും പ്രാവീണ്യവും അധികയോഗ്യതയായി ഈ രണ്ട് തസ്തികയിലേക്കും പരിഗണിക്കും. ബയോഡാറ്റയടക്കമുള്ള അപേക്ഷ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ആർബിട്രേഷൻ സെക്ഷനിൽ ജൂലൈ 12  വൈകിട്ട് 5 മണിക്ക് മുമ്പായി സമർപ്പിക്കണം. ഫോൺ 04972- 700225, 700645 .

പാരമ്പര്യേതര ട്രസ്റ്റി

പയ്യന്നൂര്‍ താലൂക്കിലെ ഏര്യം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജൂലൈ 25ന് വൈകിട്ട് അഞ്ച് മണിക്കകം തലശ്ശേരി അസി. കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain