ഫിഷറീസ് വകുപ്പിന്റെ കീഴില്‍ ഓഫീസ് അസിസ്റ്റന്റ് ജോലി അവസരം

 ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍ (സാഫ്) ആലപ്പുഴ ജില്ല നോഡല്‍ ഓഫീസില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജോലി നേടാൻ ആഗ്രഹിക്കുന്നവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.


ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്  പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. പ്രായം 2024 ജൂലൈ ഏഴിന് 45 വയസ്സ് കവിയരുത്. 

പ്രതിമാസ വേതനം 12,000/ രൂപ. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ആലപ്പുഴയുടെ കാര്യാലയത്തിലോ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മേഖല ഓഫീസിനോട് ചേര്‍ന്നുള്ള സാഫിന്റെ നോഡല്‍ ഓഫീസിലോ നല്‍കണം.

അവസാന തീയതി ജൂലൈ 10. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain