വിവിധ ഓഫീസുകളില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ നിയമിക്കുന്നു.

 കോട്ടയം: പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുളള വിവിധ ഓഫീസുകളില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ നിയമിക്കുന്നു.    


പട്ടിക വര്‍ഗ്ഗ യുവതി ,യുവാക്കൾക്ക് അപേക്ഷിക്കാം. അടിമാലി, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലായി ഏഴ് ഒഴിവുകളുണ്ട്.  എസ്.എസ്.എല്‍ സി പാസ്സായ 2024 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവരും, 35 വയസ്സ് കഴിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷിക വരുമാനം 100000/- (ഒരു ലക്ഷം രൂപ)രൂപയില്‍ കവിയരുത് (കുടുംബ നാഥന്റെ/സംരക്ഷകന്റെ ). പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം 10,000/-രൂപ(പതിനായിരം രൂപ ) ഓണറേറിയം നല്‍കുന്നതാണ്.  
നിയമനം ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കും. അപേക്ഷകരെ സ്വന്തം ജില്ലയില്‍ മാത്രമേ പരിഗണിക്കുകയുളളൂ.  എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്.  അപേക്ഷ ഫോറങ്ങള്‍ അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ പരിധിയിലുളള അടിമാലി, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും.  അവസാന തീയതി ജൂലൈ 20 .

  2)  തിരുവനന്തപുരം: ഫോർട്ട് താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) മുഖേന താത്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തും.  സ്റ്റാഫ് നഴ്സ് തസ്തികയ്ക്ക് കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ ജനറൽ അല്ലെങ്കിൽ ബി.എസ്‌സി നഴ്സിങ് ബിരുദമാണ് യോഗ്യത. പ്രതിദിന വേതനം 700 രൂപ.
 പ്രായപരിധി 40 വയസ്. ഇന്റർവ്യൂ ജൂലൈ 17ന് രാവിലെ 11 മണിക്ക്.  ഫാർമസിസ്റ്റ് തസ്തികയ്ക്ക് ഫാർമസി കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ ഡി.ഫാം ആണ് യോഗ്യത. പ്രതിദിന വേതനം 600 രൂപയാണ്. പ്രായപരിധി 40 വയസ്. ഇന്റർവ്യു 19ന് രാവിലെ 11ന്.  ലാബ് ടെക്നീഷ്യൻ തസ്തികയ്ക്ക് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോടുകൂടിയ ഡി.എ.എൽ.ടിയാണ് യോഗ്യത. പ്രതിദിന വേതനം 650 രൂപ. പ്രായപരിധി 40 വയസ്. ഇന്റർവ്യു 20ന് രാവിലെ 11ന്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain