പരീക്ഷയില്ലാതെ സർക്കാർ സ്ഥാപനങ്ങളിൽ നേടാവുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ.

പരീക്ഷയെഴുതാതെ സർക്കാർ സ്ഥാപനങ്ങളിൽ നേടാവുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ.
സെക്യുരിറ്റി ഗാര്‍ഡ് ഒഴിവ്

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന് കീഴിലെ മാനന്തവാടി താഴെയങ്ങാടി വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലില്‍ സെക്യുരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 നും 50 നുമിടയില്‍ പ്രായമുളള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷകള്‍ ജൂലൈ 11 ന് വൈകിട്ട് നാലിനകം ലഭിക്കണം. അപേക്ഷാ ഫോറം മീനങ്ങാടി ഡിവിഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍ -04936 247442

സ്റ്റാഫ് നഴ്‌സ് നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് യൂണിറ്റില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ നിയമനം നടത്തുന്നു. നഴ്‌സിങ് ഡിപ്ലോമ/ഡിഗ്രി, കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 11 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഡയാലിസിസ് യൂണിറ്റില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.

ആശാ പ്രവര്‍ത്തകരെ നിയമിക്കുന്നു.

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 15,20,21,22 വാര്‍ഡുകളില്‍ ആശാ പ്രവര്‍ത്തകരെ നിയമിക്കുന്നു. അതത് വാര്‍ഡ് പരിധിയിലെ പത്താംക്ലാസ് യോഗ്യതയുള്ള 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 11 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഹാളില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍- 04936 282854

ലാബ് ടെക്‌നീഷ്യന്‍ നിയമനം

ചെറുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ എന്നിവ സഹിതം ജൂലൈ 11ന് രാവിലെ 11 മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ (കേരള) നിര്‍ബന്ധം.

റിസോഴ്‌സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നു

ഇംഗ്ലീഷ് എൻറിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വിവിധ ഉപജില്ലകളിലേക്കായി റിസോഴ്‌സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും, ടി.ടി.സി/ ഡി.എഡ്/ ഡി.എൽ.എഡ്/ ബി.എഡുമാണ് യോഗ്യത. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ് കോഴ്സ‌് പാസായവർക്കും, അസാപ് സ്കിൽ പരിശീലനം ലഭിച്ചവര്‍ക്കും മുൻഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ക്കായി ജൂലൈ 12 ന് രാവിലെ 10 മണിക്ക് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലത്തിൽ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734888.

ട്രേഡ് ഇൻസ്ട്രക്ടര്‍

വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിഭാഗത്തിലുള്ള ട്രേഡ് ഇൻസ്ട്രക്ടറുടെ ഒരു താത്ക്കാലിക ഒഴിവിലേക്ക് ജൂലൈ എട്ട് രാവിലെ 10ന് അഭിമുഖം നടത്തുന്നു. ഐ.റ്റി.ഐ (രണ്ട് വർഷം), അഞ്ച് വർഷത്തെ തൊഴിൽ പരിചയം അല്ലെങ്കിൽ കമ്പ്യൂട്ടർ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം എന്നിവയാണ് യോഗ്യത. ഉയർന്ന യോഗ്യതയുള്ളവർക്കും പങ്കെടുക്കാമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain