മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവര്‍ കം അറ്റന്‍ഡന്റ് നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂർ ബ്ലോക്കിലേക്ക് ഡ്രൈവർ കം അറ്റന്‍ഡന്റിനെ നിയമിക്കുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.


 ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് യോഗ്യതയുള്ളവരും എല്‍.എം.വി ഡ്രൈവിങ് ലൈസൻസ് ഉള്ളവരുമായിരിക്കണം.

താൽപര്യമുള്ളവർ ജൂലൈ 11  രാവിലെ 10.30 ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാവണം. 

നിയമനം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേക്കോ ആയിരിക്കും.

🛑 ഇന്റർവ്യൂ ജൂലൈ 16ന്

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ റിസർച്ച് അസിസ്റ്റന്റ്, ജൂനിയർ ഹെൽത്ത് എക്കണോമിസ്റ്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.

താൽപര്യമുള്ള ഉദ്യോഗാർഥികൾ 2024 ജൂലൈ 16ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain