തണ്ണീർത്തട അതോറിറ്റിയിൽ പരീക്ഷയില്ലാതെ ജോലിക്ക് കയറാൻ അവസരം.

തണ്ണീർത്തട അതോറിറ്റിയിൽ വെറ്റ്‌ലാൻഡ്‌ സ്പെഷ്യലിസ്റ്റ്.

പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിൽ വെറ്റ്‌ലാൻഡ്‌ സ്പെഷ്യലിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും 25 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കണം. മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK) നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ, തിരുവനന്തപുരം – 695001. എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം. swak.kerala@gmail.com എന്ന മെയിലിലും അപേക്ഷ നൽകാം.

 അപേക്ഷയുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ, മാതൃകാ അപേക്ഷാ ഫോം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ www.envt.kerala.gov.in, www.swak.kerala.gov.in എന്നിവയിൽ ലഭ്യമാണ്.

🔰ഡോക്ടർ നിയമനം
എലിഞ്ഞിപ്ര ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. യോഗ്യത- എം ബി ബി എസ്, ട്രാവൻകൂർ -കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം. പ്രായപരിധി 40 വയസ്സ്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെയുള്ള അപേക്ഷ ജൂലൈ 15ന് വൈകിട്ട് നാലിനകം എലിഞ്ഞിപ്ര ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ സമർപ്പിക്കണം.

🔰ട്രേഡ്സ്മാൻ, കെമിസ്റ്റ്, ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് പ്രൊഫസർ
തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ വിവിധ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. സിവിൽ വിഭാഗത്തിൽ ട്രേഡ്സ്മാൻ, കെമിസ്റ്റ്, ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ജൂലൈ 10ന് കൂടിക്കാഴ്ച നടക്കും. കെമിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ, ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് ജൂലൈ 11നും മെക്കാനിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ജൂലൈ 12 നും കെമിക്കൽ വിഭാഗത്തിൽ ട്രേഡ്സ്മാൻ ഒഴിവിലേക്ക് ജൂലൈ 22 നും കൂടിക്കാഴ്ച നടത്തും. കൂടുതൽ വിവരങ്ങൾ www.gectcr.ac.in ൽ ലഭിക്കും

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain