കോളജിൽ വിവിധ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി നേടാം.

തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ വിവിധ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു.
സിവിൽ വിഭാഗത്തിൽ ട്രേഡ്സ്മാൻ, കെമിസ്റ്റ്, ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ജൂലൈ 10ന് കൂടിക്കാഴ്ച നടക്കും.

കെമിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ, ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് ജൂലൈ 11നും മെക്കാനിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ജൂലൈ 12 നും കെമിക്കൽ വിഭാഗത്തിൽ ട്രേഡ്സ്മാൻ ഒഴിവിലേക്ക് ജൂലൈ 22 നും കൂടിക്കാഴ്ച നടത്തും.

🔰വയനാട് : മേപ്പാടി ഗ്രാമപഞ്ചായത്തിലെ 15,20,21,22 വാര്‍ഡുകളില്‍ ആശാ പ്രവര്‍ത്തകരെ നിയമിക്കുന്നു.

അതത് വാര്‍ഡ് പരിധിയിലെ പത്താംക്ലാസ് യോഗ്യതയുള്ള 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 11 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഹാളില്‍ കൂടിക്കാഴ്ചക്ക് എത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain