സർക്കാർ മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

 സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയൽ കാസ്പ് സ്കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് അഭിമുഖത്തിനായി അപേക്ഷ ക്ഷണിച്ചു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയിരിക്കുന്നു ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ജോലി നേടുക.


▪️ഒഴിവുകൾ രണ്ട്. 
▪️പ്രായം 18 – 41. 
▪️പ്രതിഫലം 17,000 രൂപ. 

താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 3 വൈകിട്ട് അഞ്ച്.ഇന്റർവ്യൂ തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളേജിന്റെ വെബ്സൈറ്റിൽ (www.gmckollam.edu.in) പ്രസിദ്ധീകരിക്കും. 

അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ആയതിന്റെ പകർപ്പുകളും സഹിതം കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain