ഡാറ്റാ എൻട്രി ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ താൽക്കാലിക നിയമനം

 തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങിലെ സർക്കാരിതര ഫണ്ടിൽ നിന്നും വേതനം നൽകുന്ന ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ താല്ക്കാലിക തസ്തികയിലേക്ക് 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ദിവസ വേതന നിരക്കിൽ ജോലി നോക്കുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത ബിരുദമാണ്. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.


 അപേക്ഷകർക്ക് 2024 ജൂലൈ 1 ന് അടിസ്ഥാനത്തിൽ 50 വയസ് കവിയരുത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12. എഴുത്തുപരീക്ഷയുടെയും വൈദഗ്ധ്യ പരീക്ഷയുടേയും (MS Word/Libre Office Writer, MS Excel/Libre Office Calc, Malayalam / English Typing) അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ദിവസവേതന നിരക്കിലാണ് നിയമനം. കോളേജ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. പ്രോസസിംഗ് ഫീസായി നൂറ് രൂപ താഴെ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് അടച്ച ശേഷം പണമടച്ച വിവരങ്ങൾ കൂടി അപേക്ഷയിൽ നൽകുക. Name of Account Holder : PTA CET, A/c No : 57006014335, Account Type : SB Account, IFSC Code : SBIN0070268.

🔰പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് അഡീഷണൽ ടീച്ചർ, കുക്ക്, ക്ലീനിങ് സ്റ്റാഫ് കം കുക്കിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂലൈ 12ന് രാവിലെ 11 മണിക്ക് മൂന്നാർ ബി.ആർ.സിയിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471- 2348666, ഇ-മെയിൽ : keralasamakhya@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain