ആയുർവേദ ആശുപത്രിയിൽ ഇപ്പോൾ നിരവധി അവസരങ്ങൾ.

കോട്ടയം: ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് തെറാപ്പിസ്റ്റ് - (പുരുഷൻ)വാച്ചർ കം ഗാർഡനർ (പുരുഷൻ ) എന്നീ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഇരുപതിനും അൻപതിനും മധ്യേ പ്രായമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
ആധാറിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്(ജനപ്രതിനിധി/ഗസറ്റഡ് ഓഫീസർ എന്നിവർ നൽകിയത്) എന്നിവ സഹിതം വെള്ളപ്പേപ്പറിൽ എഴുതിയ അപേക്ഷകളുമായി ഓഗസ്റ്റ് രണ്ടിന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. 

തെറാപ്പിസ്റ്റിന്റെ അഭിമുഖം രാവിലെ പത്തുമണിക്കും വാച്ചർ കം ഗാർഗനർ അഭിമുഖം ഉച്ചകഴിഞ്ഞു രണ്ടുമണിക്കും നടക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain