ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടക്കുന്നു.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ടെക്‌നീഷ്യൻ ട്രെയിനി, സെയിൽസ് ട്രെയിനി, റിലേഷൻഷിപ് ഓഫീസർ, മാനേജർ,അസിസ്റ്റൻറ് മാനേജർ, ഡെപ്യൂട്ടി മാനേജർ എന്നീ തസ്തികകളിലേക്ക് ജൂലൈ 11 രാവിലെ 10ന് അഭിമുഖം നടക്കുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

 ടെക്‌നീഷ്യൻ ട്രെയിനിയ്ക്ക് പ്ലസ്ടു, ഐടിഐ ഇലക്ട്രോണിക്‌സ് അല്ലെങ്കിൽ ഇലക്ട്രിക്കൽ ആണ് യോഗ്യത. 

സെയിൽസ് ട്രെയിനി, റിലേഷൻഷിപ്പ് ഓഫീസർ, അസിസ്റ്റന്റ് മാനേജർ എന്നീ തസ്തികകളിൽ 

പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രിയും മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികയിൽ ഡിഗ്രിയുമാണ് യോഗ്യത.

സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം. 
പ്രായപരിധി 35 വയസ്.

പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain