സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിനു (C–DAC- Centre for Development of Advanced Computing) കീഴിൽ തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, മൊഹാലി, ഹൈദരാബാദ്, ഡൽഹി, മുംബൈ, നോയിഡ, പട്ന, പുണെ, സിൽച്ചർ, ഗുവാഹത്തി സെന്ററുകളിലായി 801 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. തിരുവനന്തപുരം സെന്ററിൽ 91 ഒഴിവുണ്ട്. കരാർ നിയമനമാണ്. ഓൺലൈൻ വഴി അപേക്ഷ 2024 ഓഗസ്റ്റ് 16 വരെ.
പ്രോജക്ട് അസിസ്റ്റന്റ്: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ഡിപ്ലോമ, കംപ്യൂട്ടർ സയൻസ്/ഐടി/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഇലക്ട്രോണിക്സ്/ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം, 4 വർഷ പരിചയം; പ്രായപരിധി: 35.
പ്രോജക്ട് അസോഷ്യേറ്റ്: 60% മാർക്കോടെ ബിഇ/ബിടെക്/തത്തുല്യം; 30.
പ്രോജക്ട് എൻജിനീയർ: 60% മാർക്കോടെ ബിഇ/ബിടെക്/തത്തുല്യം, എംഇ/എംടെക്/തത്തുല്യം, സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ 60% മാർക്കോടെ പിജി; 1-4 വർഷ പരിചയം;
പ്രായപരിധി: 35.
പ്രോജക്ട് എൻജിനീയർ (ഫ്രഷർ): 60% മാർക്കോടെ ബിഇ/ബിടെക്/തത്തുല്യം, എംഇ/ എംടെക്/തത്തുല്യം, സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ 60% മാർക്കോടെ പിജി, ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി; പ്രായപരിധി: 35.
പ്രോജക്ട് ടെക്നിഷ്യൻ: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ, ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ഡിപ്ലോമ, കംപ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം; ഐടിഐക്കാർക്ക് 3, ഡിപ്ലോമ, ബിഎസ്‌സിക്കാർക്ക് ഒരു വർഷവും ജോലി പരിചയം വേണം;
പ്രായപരിധി: 30.
സീനിയർ പ്രോജക്ട് എൻജിനീയർ/മൊഡ്യൂൾ ലീഡ്/പ്രോജക്ട് ലീഡർ: 60% മാർക്കോടെ ബിഇ/ബിടെക്/തത്തുല്യം, എംഇ/എംടെക്/തത്തുല്യം, സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ 60% മാർക്കോടെ പിജി, ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി; 3-7 വർഷ പരിചയം; പ്രായപരിധി: 40.
യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും മറ്റു വിശദാംശങ്ങൾക്കും: www.cdac.in സന്ദർശിക്കുക.