കുടുംബശ്രീയിലും ആയുഷ് മിഷനിലും വന്നിട്ടുള്ള വിവിധ യോഗ്യതയുള്ള ജോലി ഒഴിവുകൾ

 വിവിധ ജില്ലകളിൽ ആയി കുടുംബശ്രീയിലും ആയുഷ് മിഷനിലും
വന്നിട്ടുള്ള വിവിധ യോഗ്യതയുള്ള ജോലി ഒഴിവുകൾ, പോസ്റ്റ്‌ പൂർണ്ണമായും വായിച്ചു മനസിലാക്കി അപേക്ഷിക്കുക.


കുടുംബശ്രീയിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ

കുടുംബശ്രീ സംസ്ഥാന മിഷനിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജരുടെ (അനിമൽ ഹസ്‌ബൻഡ്‌റി) ഒരൊഴിവിലേക്ക് അപേക്ഷിക്കാം. കരാർ നിയമനമാണ്. ശമ്പളം: 60,000 രൂപ, 

യോഗ്യത: വെറ്ററിനറി സയൻസ് (എം. വി.എസ്‌സി)/ എം.ടെക് ഡെയറി ടെക്നോളജി/ എം.എസ്‌സി ആനിമൽ സയൻസ്/ ആനിമൽ ബയോടെക്നോളജി. മൃഗസംരക്ഷണമേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം. 
പ്രായം: 45 കവിയരുത്. 

അപേക്ഷ www.cmd.kerala.gov.in വെബ്സൈറ്റ് വഴി നൽകണം. അവസാന തീയതി: ഓഗസ്റ്റ് 30 (5PM). വെബ്‌സൈറ്റ്: www.kudumbashree.org

ആയുഷ് മിഷനിൽ മൾട്ടിപർപ്പസ് വർക്കർ


നാഷണൽ ആയുഷ് മിഷനിൽ വയനാട്, കൊല്ലം ജില്ലകളിലായി മൾട്ടി പർപ്പസ് വർക്കറുടെ ഒഴിവുണ്ട്. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങി വിശദവിവരങ്ങൾക്ക് namkeralagov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 കൊല്ലത്തെ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 24. വയനാട്ടിലെ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 29.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain