അംഗന്‍വാടി വര്‍ക്കര്‍ക്ക് പത്താം ക്ലാസ് ആണ് യോഗ്യത.ഹെല്‍പ്പര്‍ക്ക് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.പത്താം ക്ലാസ് പാസ്സാകേണ്ടതില്ല. പ്രായപരിധി 2024 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം. 46 വയസ് കവിയരുത്.
പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷം ഇളവ് ഉണ്ടായിരിക്കും. മാതൃക അപേക്ഷ ഫോറം മാത്തൂര്‍ പഞ്ചായത്തിലും കുഴല്‍മന്ദം ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യലയത്തിലും ലഭിക്കും.മതി അപേക്ഷകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍ , ഐ.സി.ഡി.എസ് പ്രോജക്റ്റ് ഓഫീസ് , കുഴല്‍മന്ദം പോസ്റ്റ്:678702 എന്ന വിലാസത്തില്‍ വൈകീട്ട് അഞ്ചിന് മുന്‍പ് ലഭ്യമാക്കണം.
തിരുവനന്തപുരം വെള്ളനാട് ഐസിഡിഎസിനു കീഴിൽ അംഗൻവാടി വർക്കർ/ഹെൽപ്പറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 16നകം അപേക്ഷ നൽകണം.ഫോൺ: 9188959652
🛑 ഐ.സി.ഡി.എസ്. പ്രൊജക്ടിൻറെ പരിധിയിൽ വരുന്ന കോട്ടയം മാടപ്പള്ളി തൃക്കൊടിത്താനം പഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുള്ളതും മൂന്നു വർഷത്തിനുള്ളിൽ ഉണ്ടാകാൻ സാധ്യതയുള്ളതുമായ അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അങ്കണവാടി വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി. പാസായ വനിതകൾക്ക് അപേക്ഷിക്കാം. ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്തവർ അപേക്ഷിച്ചാൽ മതി.
പ്രായപരിധി 18-46. അപേക്ഷകർ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരാകണം. പട്ടികജാതി/ പട്ടിക വർഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിലും യോഗ്യതയിലും ഇളവ് ലഭിക്കും.
അഭിമുഖം മുഖേനയാണ് തെരഞ്ഞെടുപ്പ്. അപേക്ഷ, ഓഗസ്റ്റ് 17 വരെ മാടപ്പള്ളി ഐ.സി.ഡി.എസ്. കാര്യാലയത്തിൽ സ്വീകരിക്കും.