ആരോഗ്യ വകുപ്പില്‍ താത്കാലിക നിയമനം ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍, ലബോറട്ടറി ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്സ്, ഇലക്ട്രീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു.
ഓഗസ്റ്റ് എട്ടിന് രാവിലെ 10 മുതല്‍ 12 വരെ ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയിലേക്കും
ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ ലബോറട്ടറി ടെക്നീഷ്യന്‍ തസ്തികയിലേക്കും
13-ന് രാവിലെ 10 മുതല്‍ 12 വരെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്കും ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്കും രണ്ട് മുതല്‍ നാല് വരെ ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുമുള്ള കൂടിക്കാഴ്ച നടക്കും.
അങ്കണവാടി ഹെല്‍പ്പര്‍: കൂടിക്കാഴ്ച 12 ന് നടക്കുന്നു
കുഴിമണ്ണ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് പരിഗണിക്കുന്നതിന് സെലക്‍ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 12 ന്
കിഴിശ്ശേരി പോസ്റ്റ് ഓഫീസിനു സമീപമുള്ള അരീക്കോട് അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ വെച്ച് നടക്കും. അറിയിപ്പ് ലഭിക്കാത്തവർ 12 നു മുമ്പായി അരീക്കോട് അഡിഷണൽ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം.