വനിതാ ശിശു വികസന വകുപ്പ് മിഷന്‍ വാത്സല്യ പദ്ധതിക്ക് കീഴില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഓ.ആര്‍.സി (ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) പദ്ധതിയുടെ ഭാഗമായ ജില്ലാ റിസോഴ്‌സ് സെന്റര്‍ സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, ഫാമിലി കൗണ്‍സിലര്‍, കരിയര്‍ കണ്‍സല്‍ട്ടന്റ്, ഒക്ക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ് /സ്പീച്ച് തെറാപ്പിസ്റ്റ്) വിദഗ്ദരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
കുട്ടികളുടെ മേഖലയില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവര്‍ക്ക മുന്‍ഗണന.
അപേക്ഷകര്‍ വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയോടൊപ്പം ജനന തിയ്യതി, ഉയര്‍ന്ന വിദ്യഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം,
താമസിക്കുന്ന സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം താഴെ പറയുന്ന അഡ്ഡ്രസ്സിൽ ലഭിക്കണം.
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മുനിസിപ്പല്‍ കോംപ്ലക്‌സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട്-678001 എന്ന വിലാസത്തില്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിനകം തപാല്‍ മുഖാന്തരം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0491 2531098.
