പത്താം ക്ലാസ് യോഗ്യതയിൽ ഡിജിറ്റൽ ക്രോപ് സർവേ തത്കാലിക നിയമനം നടത്തുന്നു.

പത്താം ക്ലാസ് യോഗ്യതയിൽ ഡിജിറ്റൽ ക്രോപ് സർവ്വേ: തത്കാലിക നിയമനം
കൃഷി അസ്സിസ്റ്റൻറ് ഡയറക്ടറുടെ പരിധിയിൽ ആലപ്പുഴ മുനിസിപ്പാലിറ്റി, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് കൃഷിഭവനുകളിൽ ഡിജിറ്റൽ ക്രോപ് സർവ്വേ നടത്തുന്നതിനായി താൽകാലിക നിയമനം നടത്തുന്നു.

പത്താം ക്ലാസ് യോഗ്യതയും മൊബൈൽ ഫോൺ ആപ്പ് ഉപയോഗിക്കാൻ അറിയുന്നവരുമായ സ്വന്തമായി ആൻഡ്രോയിഡ് ഫോണുള്ള 18 വയസ്സ് തികഞ്ഞവർക്ക് അപേക്ഷിക്കാം. 

ഓഗസ്റ് രണ്ടിന് മുൻപായി ആധാർ കാർഡ്, ബാങ്ക് പാസ്സ്ബുക്ക്, എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം വെള്ളക്കടലാസിൽ അപേക്ഷകൾ അതത് കൃഷിഭവനുകളിൽ നൽകി രജിസ്റ്റർ ചെയ്യണം. 
കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.

🛑 അഭിമുഖം
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി പദ്ധതിയിലേക്ക് വിവിധ കോളേജുകളിലേക്ക് അപ്രന്റീസ്മാരെ നിയമിക്കുന്നതിന് ആഗസ്റ്റ് രണ്ട് രാവിലെ 9:30ന്അഭിമുഖം നടത്തും.

യോഗ്യത : സൈക്കോളജി വിഷയത്തിൽ റെഗുലർ പഠനത്തിലൂടെ ലഭിച്ച ബിരുദാനന്തര ബിരുദം.

വിവരങ്ങൾക്ക് കരുനാഗപ്പള്ളി സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുമായി ബന്ധപ്പെടുക. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain