അങ്കണവാടിയിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും ജോലി ഒഴിവുകൾ

 അങ്കണവാടിയിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും ജോലി ഒഴിവുകൾ


കോട്ടയം:മാടപ്പള്ളി ഐ.സി.ഡി.എസ്. പ്രൊജക്ടിന്റെ പരിധിയിൽ വരുന്ന തൃക്കൊടിത്താനം പഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുള്ളതും
മൂന്നു വർഷത്തിനുള്ളിൽ ഉണ്ടാകാൻ സാധ്യതയുള്ളതുമായ അങ്കണവാടി

വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു

അങ്കണവാടി വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി. പാസായ വനിതകൾക്ക് അപേക്ഷിക്കാം.

ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്തവർ അപേക്ഷിച്ചാൽ മതി. 

പ്രായപരിധി 18-46. അപേക്ഷകർ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരാകണം.

പട്ടികജാതി/ പട്ടിക വർഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിലും യോഗ്യതയിലും ഇളവ് ലഭിക്കും. 
അഭിമുഖം മുഖേനയാണ് തെരഞ്ഞെടുപ്പ്.അപേക്ഷകൾ ഓഗസ്റ്റ് 17 വരെ മാടപ്പള്ളി ഐ.സി.ഡി.എസ്. കാര്യാലയത്തിൽ സ്വീകരിക്കും.ഫോൺ 

നഴ്‌സിങ് അസിസ്റ്റന്റ് അഭിമുഖം

വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നഴ്‌സിങ് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. 

ആറ് മാസത്തെ ജനറൽ ഡ്യൂട്ടി അസിസ്റ്റൻസ് കോഴ്‌സ് പാസ്, ആശുപത്രികളിലെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് ഒൻപത് രാവിലെ 11ന് യോഗ്യത സർട്ടിഫിക്കറ്റ് സഹിതം വെള്ളറട സാമൂഹികാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain