മത്സ്യവകുപ്പിൽ മിഷന്‍ കോര്‍ഡിനേറ്റർ ഒഴിവിലേക്ക് സ്റ്റാഫിനെ വിളിക്കുന്നു.

ഇടുക്കി: മത്സ്യവകുപ്പിൽ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി മിഷന്‍ കോര്‍ഡിനേറ്ററെ ജില്ലാ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
പ്രതിദിനം 785 രൂപ അടിസ്ഥാനത്തിൽ ദിവസവേതനരീതിയിലാണ് നിയമനം.

എംഎസ്ഡബ്യൂ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് / എംബിഎ മാര്‍ക്കറ്റിംങ്ങ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഇരുചക്രവാഹന ലൈസന്‍സ് അഭിലഷണീയം.

പ്രായപരിധി- 35 വയസില്‍ കവിയരുത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം (ഉണ്ടെങ്കില്‍) എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകര്‍പ്പ് സഹിതം വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ആഗസ്ത് 31 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി പൈനാവ് പി.ഒ. പിന്‍ കോഡ്- 685603 എന്ന മേല്‍ വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖാന്തിരമോ ഈമെയിലിലോ അയക്കേണ്ടതാണ്.

2) ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ മലപ്പുറം കുടുംബശ്രീ മുഖാന്തിരം പെരിന്തല്‍മണ്ണ ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു.

പെരിന്തല്‍മണ്ണ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയ ബി.കോം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. പ്രായം 20 നും 35 നും മധ്യേ.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ പെരിന്തല്‍മണ്ണ ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ആഗസ്റ്റ് 31 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി ലഭ്യമാക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain