ജെപിഎച്ച് എൻ- വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു, എ എൻ എം കോഴ്സ് പാസ് ആയിരിക്കണം
വയസ്സ് 50
ഉയർന്ന പ്രായപരിധി 2024 ഓഗസ്റ്റ് ഒന്നിന് 50 വയസ്സ് കവിയരുത്.
പ്രതിമാസ വേതനം 24, 520 രൂപ.
ഒഴിവുകളുടെ എണ്ണം ഒന്ന്.
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ - വൃദ്ധസദനത്തിലെ താമസക്കാരെ രാവും പകലും നിന്ന് പരിചരിക്കുകയും സ്ഥാപനം വൃത്തിയാക്കുകയും ചെയ്യുന്നതിനുള്ള തസ്തിക.
വിദ്യാഭ്യാസ യോഗ്യത - എട്ടാം ക്ലാസ് ജയിച്ചിരിക്കണം. വയസ്സ് 50. ഉയർന്ന പ്രായപരിധി 2024 ഓഗസ്റ്റ് ഒന്നിന് 50 വയസ്സ് കവിയരുത്.
പ്രതിമാസ വേതനം 18, 390 രൂപ
ഒഴിവുകളുടെ എണ്ണം 3.
ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം എറണാകുളം തേവര ഫെറിയിൽ പ്രവർത്തിക്കുന്ന ഗവ. ഓൾ ഡേജ് ഹോമിൽ 2024 ഓഗസ്റ്റ് 20ന് ചൊവ്വാഴ്ച വൈകിട്ട് 5 വരെ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സ്വീകരിക്കും.
ഇൻറർവ്യൂ തീയതി പിന്നീട് അറിയിക്കും.
വിലാസം- സൂപ്രണ്ട്, ഗവ. വൃദ്ധസദനം, തേവര ഫെറി, എറണാകുളം പിൻ 682013