മൾട്ടി പർപ്പസ് വർക്കർ - പാലിയേറ്റീവ് നഴ്സ്
യോഗ്യത: BSc നഴ്സിംഗ്/ GNM കൂടെ ഒരു വർഷത്തെ BCCPN/CCCPN ആൻ്റ് കമ്പ്യൂട്ടർ പരിജ്ഞാനം
ശമ്പളം: 15,000 രൂപ
മൾട്ടി പർപ്പസ് വർക്കർ
യോഗ്യത: HSE/ VHSE ( ബയോ സയൻസ്) കൂടെ DCA, ടൈപ്പ്റൈറ്റിങ് ( ഇംഗ്ലിഷ്& മലയാളം)
ശമ്പളം: 15,000 രൂപ
പ്രായപരിധി: 40 വയസ്സ്
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ആഗസ്റ്റ് 24
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
✅മലപ്പുറം: നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും അക്രഡിറ്റഡ് എഞ്ചിനീയര്‍ /ഓവര്‍സിയറായി നിയമിക്കുന്നതിന് പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സിവില്‍ എഞ്ചിനീയറിങില്‍ ബി.ടെക്/ഡിപ്ലോമ/ഐ.ടി.ഐ, കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി യില്‍ ബി.ടെക്/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബി.സി.എ/ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമയാണ് യോഗ്യത.
നിയമന കാലാവധി ഒരു വര്‍ഷം. മലപ്പുറം ജില്ലക്കാരായ ഉദ്യോഗാര്‍ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
താത്പര്യമുള്ളവര്‍ നിലമ്പൂര്‍ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസിലോ നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുകളിലോ ആഗസ്റ്റ് 19 വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളടക്കം ചെയ്യണം.
അപേക്ഷാ ഫോം നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ നിന്നും നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭിക്കും