വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഡാറ്റ എൻട്രി മുതൽ ഒഴിവുകൾ| Data entry job vacancy

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഒഴിവുകൾ
തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ (ഐഎവി) വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ടെക്നിക്കൽ ഓഫീസർ - ഇലക്ട്രിക്കൽ (1), ലബോറട്ടറി മാനേജർ കം മൈക്രോബയോളജിസ്റ്റ് (1), ലബോറട്ടറി ടെക്നീഷ്യൻ (2), ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ് (1) എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

അടിസ്ഥാന യോഗ്യത: ബിരുദം / ബിരുദാനന്തര ബിരുദം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 21,000 - 32,000 രൂപ

ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ആഗസ്റ്റ് 12
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻസന്ദർശിക്കുക.


2) കണ്ണൂർ: തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡുക്കേഷൻ, തലശ്ശേരി, ദാറുൽ ഇർഷാദ് അറബിക് കോളേജ് എന്നീ കോളേജുകളിലേക്കായി സൈക്കോളജി അപ്രൻറീസിനെ താത്കാലികമായി നിയമിക്കുന്നു.

റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള(എം എ/ എം എസ് സി) ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

ജീവനി പദ്ധതി, ക്ലിനിക്കൽ കൗൺസലിംഗ് തുടങ്ങിയ മേഖലയിലെ പ്രവൃത്തി പരിചയം, അധിക വിദ്യാഭ്യാസ യോഗ്യത അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും

അഭിമുഖം ആഗസ്റ്റ് രണ്ടിന് രാവിലെ 11 മണിക്ക് ഗവ.ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡുക്കേഷൻ പ്രിൻസിപ്പൽ ഓഫീസിൽ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain