ആശുപത്രിയിലും,ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിലും വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ,

ആശുപത്രിയിലും,ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിലും ആയി വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.പരമാവധി ഷെയർ കൂടി ചെയ്യുക.
ജനറൽ ആശുപത്രിയിലേക്ക് സെക്യൂരിറ്റി നിയമനം

സെക്യൂരിറ്റി നിയമനം
കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് സെക്യൂരിറ്റി തസ്തികയിലേയ്ക്ക് നിയമനത്തിനുവേണ്ടി വിമുക്തഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ സൂപ്രണ്ട്,ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം.പി.ഒ എന്ന വിലാസത്തിൽ സെപ്റ്റംബർ 30 വൈകിട്ട്
05.00മണിക്ക് മുൻപായി ലഭിക്കണം.

ഫാര്‍മസിസ്റ്റ്, ഓഡിയോളജിസ്റ്റ്, സെഷലിസ്റ്റ് ഡോക്ടര്‍ നിയമനം

ദേശീയ ആരോഗ്യ ദൗത്യം ഫാര്‍മസിസ്റ്റ്, ഓഡിയോളജിസ്റ്റ് തുടങ്ങിയ തസ്തികയിലേക്കും ദേശീയ നഗരാരോഗ്യദൗത്യത്തിനു
കീഴില്‍ പ്രവര്‍ത്തിക്കുന്ന യു.പി.എച്ച്.സിയിലേക്ക് സ്പെഷലിസ്റ്റ് ഡോക്ടര്‍(ജനറല്‍ മെഡിസിന്‍, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിക്സ്, ഇഎന്‍ടി, ഡെര്‍മറ്റോളജി, സൈക്കാട്രി, ഒഫ്താല്‍മോളജി) തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. 
ഒക്ടോബര്‍ നാല് വൈകീട്ട് അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in സന്ദര്‍ശിക്കുക.  അപേക്ഷ നല്‍കുന്നതിനുളള ലിങ്ക്: https://arogyakeralam.gov.in.

അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററുകളില്‍ ഡോക്ടര്‍ ഒഴിവ്

കാസര്‍കോട് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററുകളില്‍ വിവിധ സ്പെഷാലിറ്റികളില്‍ (ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍ ആന്റ് ഡെര്‍മറ്റോളജി) ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച്ച ഒക്ടോബര്‍ അഞ്ചിന് രാവിലെ 10ന് കാഞ്ഞങ്ങാടുള്ള കാസര്‍കോട് ജില്ലാ ആരോഗ്യ കേരളം ഓഫീസില്‍ നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0467-2209466.

പാത്തോളജിസ്റ്റ് ഒഴിവ്

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ പാത്തോളജിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച ഒക്ടോബര്‍ അഞ്ചിന് രാവിലെ 10ന് കാഞ്ഞങ്ങാടുള്ള കാസര്‍കോട് ജില്ലാ ആരോഗ്യ കേരളം ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain