താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റാ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം jobs@odepc.in എന്ന ഈമെയിലിലേക്ക്
30.09.2024 തീയതിക്കു മുൻപ് അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/45/7736496574.
ആർസിസിയിൽ വാക്-ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ മെയിന്റനൻസ് എൻജിനീയറെ (ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് ഒക്ടോബർ 15 ന് വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
ക്യാമ്പ് ഫോളോവർ നിയമനം
കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ ജോലിക്കായി താൽക്കാലി കാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് ക്യാംപ് ഫോളോവർമാരെ (സ്വീപ്പർ ഒന്ന്, ധോബി ഒന്ന് ) നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബർ ഒന്നിന് രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ കണ്ണൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തും.
ഈ ജോലികളിൽ മുൻപരിചയം ഉള്ളവർ അന്നേ ദിവസം രാവിലെ 10.30 ന് അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐഡി/ആധാർ) സഹിതം നേരട്ടെത്തണം.