ആരോഗ്യ വകുപ്പ് മൈഗ്രന്റ് ലിങ്ക് വര്‍ക്കേഴ്‌സിനെ തിരഞ്ഞെടുക്കുന്നു.

മൈഗ്രന്റ് ലിങ്ക് വര്‍ക്കേഴ്‌സ് ഒഴിവ്
ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകളിലും മറ്റും സമഗ്ര ആരോഗ്യ ഇടപെടല്‍ നടത്തുന്നതിനായി ആരോഗ്യ വകുപ്പ് മൈഗ്രന്റ് ലിങ്ക് വര്‍ക്കേഴ്‌സിനെ തിരഞ്ഞെടുക്കുന്നു.

▪️ഒഴിവുകളുടെ എണ്ണം - 10. ▪️യോഗ്യതകള്‍: 20 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും.

▪️മാതൃഭാഷക്ക് പുറമെ ഹിന്ദിയും മലയാള ഭാഷയും സാമാന്യം നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 25 നകം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ B3 ബ്ലോക്കിലെ എന്‍ എച്ച് എം (ആരോഗ്യകേരളം) ജില്ലാ ഓഫീസില്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പി, ഏതെങ്കിലും ഒരു ഫോട്ടോ പതിച്ച ഐ ഡി കാര്‍ഡ് കോപ്പി എന്നിവ ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കണം. www.arogyakeralam.gov.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain