കുടുംബശ്രീ മിഷൻ കീഴിൽ അക്കൗണ്ടന്റ് നിയമനം നടത്തുന്നു

കുടുംബശ്രീ മിഷൻ മുഖാന്തിരം മങ്കട ബ്ലോക്കിൽ നടപ്പിലാക്കുന്ന മൈക്രോ എന്റർപ്രൈസ് റിസോഴ്സ് സെന്റർ പദ്ധതിയുടെ ഭാഗമായി എം.ഇ.ആർ.സി സെന്ററിലേക്ക് താത്കാലിക അക്കൗണ്ടന്റിനെ നിയമിക്കുന്നു. 
മങ്കട ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗങ്ങൾ/കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്, ജോലി അന്വേഷകർ പോസ്റ്റ്‌ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

യോഗ്യത വിവരങ്ങൾ?

എം.കോം, ടാലി, കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമ എന്നിവാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. 
ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകളും സെപ്റ്റംബർ 20 ന് വൈകീട്ട് അഞ്ചു മണിക്കകം അതത് ഗ്രാമപഞ്ചായത്തുകളിലെലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ സമർപ്പിക്കണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain