ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിയെ നിയമിക്കുന്നു.
യോഗ്യരായവര്‍ പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബര്‍ 15 ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ എത്തിക്കണം.
അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും മേല്‍ ഓഫീസിലോ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‍പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.
🔰ടെക്നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ് (ടിഎംഇ) ട്രേഡിലേക്ക് നിലവിലുള്ള ഒരു ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിൽ (പി എസ് സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ സെപ്റ്റംബർ 23 ന് രാവിലെ 11 മണിക്ക് നടത്തും.
എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻഎസിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിങ് ഡിപ്ലോമ / ഡിഗ്രി എന്നിവയാണ് യോഗ്യത.
താല്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐടിഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.