കോട്ടയം: പാമ്പാടി ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ വരുന്ന പള്ളിക്കത്തോട്, കൂരോപ്പട ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അങ്കണവാടി വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി. പാസായ വനിതകൾക്ക് അപേക്ഷിക്കാം (മതിയായ യോഗ്യതയുള്ളവർ ഇല്ലാത്തപക്ഷം എസ്.സി., എസ്.ടി. വിഭാഗത്തിൽനിന്ന് എസ്.എസ്.എൽ.സി. പാസാകാത്തവർക്കും അപേക്ഷിക്കാം).
ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്തവരും എഴുത്തും വായനയും അറിയാവുന്നവരും അപേക്ഷിച്ചാൽ മതി.
പ്രായപരിധി 18-46.
അപേക്ഷകർ പള്ളിക്കത്തോട്, കൂരോപ്പട ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരാകണം.
പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്നുവർഷത്തെ ഇളവ് ലഭിക്കും.
അപേക്ഷ ഓഗസ്റ്റ് 24 മുതൽ ഒക്‌ടോബർ നാലിന് വൈകിട്ട് അഞ്ചുവരെ പാമ്പാടി ഐ.സി.ഡി.എസ്. കാര്യാലയത്തിൽ സ്വീകരിക്കും. മുമ്പ് അപേക്ഷിച്ചവർക്കും അപേക്ഷ നൽകാം.
വിലാസം: ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയം, ഐ.സി.ഡി.എസ്. പ്രോജക്റ്റ് പാമ്പാടി, മണലുങ്കൽ പി.ഒ. പൂവത്തിളപ്പ്, കോട്ടയം പിൻ: 686503
