പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട് ക്ലറിക്കൽ ജോലികൾ നിർവഹിക്കുന്നതിനായി മതിയായ യോഗ്യതയുള്ള ഉദ്യോഗാർഥിയെ എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു.
സെപ്റ്റംബർ ഏഴിന് രാവിലെ 10.30 ന് എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷൻ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസിൽ കൂടിക്കാഴ്ചയും പ്രാക്ടിക്കൽ അറിവ് പരിശോധനയും നടത്തും.
യോഗ്യത: പ്ലസ് ടു/തത്തുല്യം. കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യം. മലയാളം ടൈപ്പിങ് അഭികാമ്യം.
സർക്കാർ/അർദ്ധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചവർക്ക് മുൻഗണന.
പ്രായം: 2024 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി 18 നും 45 നും ഇടയിൽ.
കൂടിക്കാഴ്ച സമയത്ത് ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയ യോഗ്യതകൾ സംബന്ധിച്ച അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ആധാർ/തിരിച്ചറിയൽ കാർഡും ഹാജരാക്കണം.