പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ താത്കാലിക ജോലി ഒഴിവുകള്‍, ഇന്റര്‍വ്യൂ മാത്രം

പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ താത്കാലിക ജോലി ഒഴിവുകള്‍, ഇന്റര്‍വ്യൂ മാത്രം



വാക്ക് ഇൻ ഇന്റർവ്യൂ

പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലികാടിസ്ഥാനത്തിൽ എൽ.എസ്.ജി.ഡി ഡോക്ടർ നിയമനത്തിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
 എം.ബി.ബി.എസ്/ തത്തുല്യ യോഗ്യതയും കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രവർത്തിപരിചയം അഭികാമ്യം. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലുള്ളവർക്ക് മുൻഗണന. 

അഭിമുഖം സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് 2ന് ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 9447389124, 9447270618

ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു

എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹബ് ലാബിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. പ്രതിദിനം 567 രൂപയാണ് വേതനം. ബി.എസ്.സി എം.എൽ.ടി/ ഗവ. അംഗീകൃത ഡി.എം.എൽ.ടി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ഗവ. അംഗീകൃത ലാബുകളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർഥികൾ ഓഫീസിൽ നിന്ന് ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷ ഫോറത്തിൽ സെപ്റ്റംബർ 26 നു മുമ്പായി അപേക്ഷ സമർപ്പിക്കണം. 

വയസ്സ്, വിദ്യാഭ്യാസ യോഗ്യത, 
പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം നൽകണം. അപേക്ഷ നൽകിയവർക്കായി സെപ്റ്റംബർ 27 ന് രാവിലെ 10 മണിക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2701029

അതിഥി അധ്യാപക ഒഴിവ്

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ സയൻസ് വിഷയത്തിൽ ഒരു അതിഥി അദ്ധ്യാപകനെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

www.collegiateedu.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട വിഷയത്തിൽ 55ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദവും(ഒബിസി നോൺക്രീമിലെയർ, ഭിന്നശേഷി വിഭാഗക്കാർക്ക് 50ശതമാനം മാർക്ക് മതി) എംഎഡും നെറ്റ്/പിഎച്ച്ഡിയും ഉണ്ടായിരിക്കണം. നെറ്റ്/പിഎച്ച്ഡി ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും.

പ്രസ്തുത വിഷയത്തിലേക്കുള്ള ഇന്റർവ്യൂ സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് കോളേജിൽ നടത്തും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഒരു പകർപ്പും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0490 2320227, 9188900212

താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവ്

വാമനപുരം ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ഓപ്പൺ കാറ്റഗറി വിഭാഗത്തിലേക്ക് സംവരണം ചെയ്തിട്ടുള്ള ഒരു താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. താൽപ്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 28ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0472 2967700

പെയിന്റിംഗ് അധ്യാപക ഒഴിവ്

മാവേലിക്കര രാജാ രവിവർമ്മ കോളജ് ഓഫ് ഫൈൻ ആർട്സിൽ പെയിന്റിംഗ് വിഭാഗത്തിൽ ഒഴിവുള്ള രണ്ട് അധ്യാപക തസ്തികകളിൽ 2024-2025 അദ്ധ്യയന വർഷത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ച്ചററെ നിയമിക്കുന്നു. താല്പര്യമുള്ളവർ യോഗ്യത തെളിയിയ്ക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ് എന്നിവയുടെ (ബി.എഫ്.എ./ എം.എഫ്.എ., മുൻ പരിചയം) അസ്സലും പകർപ്പും സഹിതം 25-ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാൾ ആഫീസിൽ അഭിമുഖത്തിന് എ്ത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain