അങ്കണവാടി വർക്കർ, ഹെൽപ്പർ, സൈക്കോളജിസ്റ്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ്, ഗസ്റ്റ് ലക്ചറർ, ജൂനിയർ ഇൻസ്ട്രക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം.
അങ്കണവാടി വർക്കർ, ഹെൽപ്പർ, സൈക്കോളജിസ്റ്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ്, ഗസ്റ്റ് ലക്ചറർ, ജൂനിയർ ഇൻസ്ട്രക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം
അങ്കണവാടികളിൽ ഒഴിവ്
ഹരിപ്പാട് ഐ.സി.ഡി.എസ്.പ്രോജക്ട് പരിധിയിലുള്ള തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ നിലവിൽ ഒഴിവുള്ളതും അടുത്ത മുന്ന് വർഷത്തിനിടയിൽ ഉണ്ടാകാനിടയുള്ളതുമായ വർക്കർ/ഹെൽപ്പർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിൽ അപേക്ഷി ക്കുന്നവർ 10-ാം ക്ലാസ്സ് ജയിച്ചിരിക്കണം.
ഹെൽപ്പർ തസ്തികകളിൽ
അപേക്ഷിക്കുന്നവർ ഏഴാം ക്ലാസ്സ് പാസ്സായവരും എന്നാൽ 10-ാം ക്ലാസ്സ് പാസ്സാകാത്തവരുമായിരിക്കണം. പ്രായം 18-46 വയസ്സ്. അപേക്ഷകൾ ഒക്ടോബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിയ്ക്ക് മുമ്പായി ഹരിപ്പാട് റവന്യു ടവറിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിൽ നൽകണം
പെയിന്റിംഗ് അധ്യാപക ഒഴിവ്
മാവേലിക്കര രാജാ രവിവർമ്മ കോളജ് ഓഫ് ഫൈൻ ആർട്സിൽ പെയിന്റിംഗ് വിഭാഗത്തിൽ ഒഴിവുള്ള രണ്ട് അധ്യാപക തസ്തികകളിൽ 2024-2025 അദ്ധ്യയന വർഷത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ച്ചററെ നിയമിക്കുന്നു. താല്പര്യമുള്ളവർ യോഗ്യത തെളിയിയ്ക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ് എന്നിവയുടെ (ബി.എഫ്.എ./ എം.എഫ്.എ., മുൻ പരിചയം) അസ്സലും പകർപ്പും സഹിതം 25-ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാൾ ആഫീസിൽ അഭിമുഖത്തിന് എ്ത്തണം.
സൈക്കോളജിസ്റ്റ് ഒഴിവ്
വനിതാ ശിശു വികസന വകുപ്പിന്റെയും ഹിന്ദുസ്ഥാ9 ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷൻ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ എടയ്ക്കാട്ടുവയലിൽ പ്രവർത്തിക്കുന്ന തേജോമയ ആഫ്റ്റർ കെയർ ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് വനിതാ ഉദ്യോഗർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത- സൈക്കോളജിയിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം. ബയോഡേറ്റ് അയക്കേണ്ട വിലാസം-hr.kerala@hlfppt.org. അവസാന തീയതി- സെപ്തംബ4 27. കൂടുതൽ വിവരങ്ങൾക്ക്- 9567913985.
ട്രേഡ്സ്മാൻ നിയമനം
തൃശ്ശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ എം.സി.എ വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ താത്ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെപ്തംബർ 24 ന് പരീക്ഷ/ കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾക്കായി www.gectcr.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ് നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം) കീഴിൽ വിവിധ അർബ്ബൻ എച്ച്.ഡബ്ല്യു.സികളിൽ താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ബി.കോം ബിരുദം. പി.ജി.ഡി.സി.എ, ടാലി അറിയുന്നവർക്ക് മുൻഗണന ലഭിക്കും. 2 വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാർത്ഥികൾ ജനന തീയതി, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളുടെ പകർപ്പും ബയോഡാറ്റയും (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി സഹിതം) സെപ്തംബർ 28 ന് വൈകീട്ട് 5 നകം ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കായി www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.