കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നാളികേര വികസന ബോർഡിൽ അവസരം

നാളികേര വികസന ബോർഡിൽ അവസരം

കേന്ദ്ര കൃഷി മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന നാളികേര വികസന ബോർഡ് ( കോക്കനട്ട് ഡെവലപ്മെൻ്റ് ബോർഡ്) കൊച്ചി, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്) ട്രേഡിൽ അപ്രൻ്റീസ് നിയമനം നടത്തുന്നു

യോഗ്യത: NCVT നൽകുന്ന സ്റ്റെനോഗ്രഫിയിൽ (ഇംഗ്ലീഷ്) നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ തത്തുല്യം

സ്റ്റൈപ്പൻഡ്: 7,700 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 20ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


🔰മലപ്പുറം: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിലമ്പൂര്‍ വെളിയംതോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള ഡ്രോയിങ് ടീച്ചര്‍(യു.പി.എസ്.ടി), കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ ഒന്‍പതിന് സ്‌കൂളില്‍ എത്തണമെന്ന് സീനിയര്‍ സൂപ്രന്റ് അറിയിച്ചു.

ഡ്രോയിങ് ടീച്ചര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവിനുള്ളവര്‍ രാവിലെ 10നും കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികിലേക്കുള്ള ഉദ്യോഗാര്‍ഥികള്‍ 11.30നുമാണ് ഹാജരാകേണ്ടത്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain