സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് ( CMD), KSRTC ഷിഫ്റ്റിലെ IT കോർഡിനേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
ഒഴിവ്: 1
യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബിരുദം
പരിചയം: ഒരു വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 35,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
🔰മലപ്പുറം: ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കിടയില്‍ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനായി മലപ്പുറം ജില്ലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളില്‍ നിന്ന് ലിങ്ക് വര്‍ക്കര്‍മാരെ തിരഞ്ഞെടുക്കുന്നു.
രണ്ട് ഒഴിവുകളാണുള്ളത്.
അപേക്ഷകര്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുള്ള ഐഡി കാര്‍ഡ് ഉള്ളവരായിരിക്കണം.
പ്രായപരിധി 18നും 50 നും ഇടയില്‍.
എട്ടാം ക്ലാസ് പാസായിരിക്കണം.
സാമൂഹ്യസേവനമേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ രണ്ടിന് മുന്‍പ് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ബി.3 ബ്ലോക്കിലെ ആരോഗ്യ കേരളം ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.