പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആശാവര്‍ക്കർ ജോലി നേടാൻ അവസരം|പത്താം ക്ലാസ്സ്‌ യോഗ്യത
ആശാവര്‍ക്കര്‍ നിയമനത്തിനായി യോഗ്യരായവരിൽ നിന്നും വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിലെ 11 വാര്‍ഡില്‍ ആശാവര്‍ക്കറെ നിയമിക്കുന്നു.


25 നും 45 നുമിടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

വാര്‍ഡില്‍ സ്ഥിര താമസമായവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പുമായി ഒക്ടോബര്‍ 9 ന് രാവിലെ 10 ന് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍- 04935 266586.
ആയുഷ് മിഷനിൽ ഒഴിവ്

നാഷണൽ ആയുഷ് മിഷനിൽ ജില്ലാ പ്രോഗ്രാം മാനേജർ, പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികകളിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒക്ടോബർ 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, www.lbscentre.kerala.gov.in. 
ഫോൺ: 0471 2474550.

പ്രോജക്ട് നഴ്‌സിനെ കരാര്‍ നിയമനം

ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ ഐ.സി.എം.ആര്‍ റിസര്‍ച്ചിലേയ്ക്ക് പ്രോജക്ട് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. മൂന്നു വര്‍ഷ ജി.എന്‍.എം സെക്കന്‍ഡ് ക്ലാസോടെ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. 

ബി.എസ്.സി
നഴ്‌സിംഗ്/പബ്ലിക്ക് റിസര്‍ച്ച് എന്നിവയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ശമ്പളം: 21,800/ രൂപ. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍
ഒക്ടോബര്‍ 15 രാവിലെ 10ന് തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ നടക്കുന്ന വാക്ക് ഇന്‍-ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് എക്‌സി. ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.shsrc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain